ഈശോയേ നീ കാരുണ്യമായ് എന്നില്‍ വാഴുമോ
നിത്യജീവന് ഏകീടുന്ന ദിവ്യകാരുണ്യമായ് വരൂ
വരുമോ നാഥാ എന്നില്‍ വാഴുവാന്‍
കൈകള്‍ കൂപ്പി നിന്നെ ഞാന്‍ വിളിച്ചീടുന്നെന് ദൈവമേ
നാഥാ നിന്നെ സ്വീകരിച്ചീടാനായ് കൈകള്‍ കൂപ്പി നില്പ്പൂ
നാവില്‍ നിന്നെ സ്വീകരിച്ചീടാനായ് ഹൃദയം കാത്തിരിപ്പൂ
ദിവ്യസ്നേഹമായ് അണയുന്ന നേരം
എന്നുള്ളം സ്നേഹമായ് നിറയും
കൈകള്‍ കൂപ്പി നിന്നെ ഞാന്‍ വിളിച്ചീടുന്നെന് ദൈവമേ
ഈശോയേ നീ കാരുണ്യമായ് എന്നില്‍ വാഴുമോ
നിത്യജീവന് ഏകീടുന്ന ദിവ്യകാരുണ്യമായ് വരൂ
വാവാ എന്നീശോയേ വാവാ എന്‍ ഹൃത്തില്‍ വാഴാന്‍
നാഥാ അങ്ങെന് ഉള്ളില്‍ വാണീടാനായ് യോഗ്യത തെല്ലുമില്ല
എന്നെ പിരിയാതെ കാത്തീടുന്ന ദിവ്യകാരുണ്യമേ ഈശോ
വന്നീടൂ കാരുണ്യനാഥാ തിരുവോസ്തിയില്‍ വാഴുന്നവനേ
കൈകള്‍ കൂപ്പി അങ്ങില്‍ ഞാന്‍ അലിഞ്ഞീടാം യേശുവേ
ഈശോയേ നീ കാരുണ്യമായ് എന്നില്‍ വാഴുമോ
നിത്യജീവന് ഏകീടുന്ന ദിവ്യകാരുണ്യമായ് വരൂ
വരുമോ നാഥാ എന്നില്‍ വാഴുവാന്‍
കൈകള്‍ കൂപ്പി നിന്നെ ഞാന്‍ വിളിച്ചീടുന്നെന് ദൈവമേ
ഈശോയേ നീ കാരുണ്യമായ് എന്നില്‍ വാഴുമോ
നിത്യജീവന് ഏകീടുന്ന ദിവ്യകാരുണ്യമായ് വരൂ
Comments
Post a Comment